ആ രാത്രി മാഞ്ഞു പോയീ

ആ രാത്രി മാഞ്ഞുപോയി.. ആ രക്തശോഭമാം
ആയിരം കിനാക്കളും പോയിമറഞ്ഞു..
ആ രാത്രിമാഞ്ഞുപോയീ..

പാടാൻ മറന്നു പോയ.. പാട്ടുകളല്ലോ നിൻ
മാടത്ത മധുരമായ് പാടുന്നു...
(ആ രാത്രി)

അത്ഭുത കഥകൾ തൻ ചെപ്പുകൾ തുറന്നൊരു
മുത്തെടുത്തിന്നുനിന്റെ മടിയിൽ വയ്ക്കാം
പ്ലാവില പാത്രങ്ങളിൽ പാവക്കു പാൽ കുറുക്കും
പൈതലായ് വീണ്ടുമെന്റെ അരികിൽ നിൽക്കൂ
ആ.. ആ... (ആ രാത്രി)

അപ്‌സരസ്സുകൾ താഴെ.. ചിത്രശലഭങ്ങളായ്
പുഷ്‌പങ്ങൾ തേടിവരും കഥകൾ ചൊല്ലാം..
പൂവിനെപ്പോലും നുള്ളി നോവിക്കാനറിയാത്ത
കേവലസ്‌നേഹമായ് നീ അരികിൽ നിൽക്കൂ..
ആ.. ആ.. (ആ രാത്രി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (3 votes)
Aa rathri maanjupoyi

Additional Info