ആ രാഗം മധുമയമാം രാഗം

Year: 
1990
Aa raagam madhumayamaam
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.33333
Average: 7.3 (3 votes)

ആ രാഗം മധുമയമാം രാഗം
ആ നാദം അനുപമ ലയകര നാദം
ലാളനമായ്‌ നിരാമയമാം പരാഗണമായ്‌ (2)
ഉദയരാഗ വരപതംഗം ഉണരുകയായ്‌
എൻ അരിയ ഹൃദയമന്ത്രപദതരങ്ങൾ ഉണരുകയായ്‌
വിദൂരതയിൽ...
ആ രാഗം മധുമയമാം രാഗം
ആ നാദം അനുപമ ലയകര നാദം

പൊൻചിലമ്പൊലികളാർന്ന മന്മഥവിനോദതാളം
മന്ദമാരുതകരങ്ങൾ ചേർന്ന മതിമോഹഗതിയായ്‌
ഹംസങ്ങൾ താനവർണ്ണങ്ങളാടി
ആനന്തനംതനംതം (നംതനംതം)
താളങ്ങളേറ്റു പൊൻവീണ പാടി
ആനന്തനംതനംതം (നംതനംതം)
പഞ്ചേന്ദ്രിയങ്ങൾ തേടും ആനന്ദകണം
ആത്മാവും ഒരു സംഗീതമായ്‌

ആ രാഗം മധുമയമാം രാഗം
ആ നാദം അനുപമ ലയകര നാദം

കൈരവങ്ങളിലനാദി മൗനം അണുവായ്‌ അലിഞ്ഞു
സാഗര തിരയിൽ ആദിരൂപം ഇതളായ്‌ അലഞ്ഞു
കാലങ്ങൾ രൂപ ഭേദങ്ങൾ ആടി
ആനന്തനംതനംതം (നംതനംതം)
ശൈലങ്ങൾ ചാരു നീഹാരമാടി
ആനന്തനംതനംതം (നംതനംതം)
പ്രേമോദയങ്ങൾ ചൂടുമീ ഏകാന്തതയിൽ
ആലോലമൊരു സംഗീതക്കനൽ

ആ രാഗം മധുമയമാം രാഗം
ആ നാദം അനുപമ ലയകര നാദം
ലാളനമായ്‌ നിരമയമാം പരാഗണമായ്‌
ഉദയരാഗ വരപതംഗം ഉണരുകയായ്‌
എൻ അരിയ ഹൃദയമന്ത്രപദതരങ്ങൾ ഉണരുകയായ്‌
വിദൂരതയിൽ....

ആ രാഗം മധുമയമാം രാഗം
ആ നാദം അനുപമ ലയകര നാദം

Aa Raagam Madhumayamam Raagam..!!(Mini Anand)