മായികയാമം

മായികയാമം മധുചൊരിഞ്ഞു
ഏഴിളംപാലകൾ പൂവണിഞ്ഞു
ആത്മാനായകൻ എന്നു വരുമോ 
ഹംസദൂതികേ നീ പറയൂ
ദേവഗായകൻ ഇന്നു വരുമോ
രാജഹംസമേ നീ പറയൂ .. പറയൂ... 
( മായികയാമം ... )

ചൈത്രവാനിലെ ചന്ദ്രബിംബമേ 
ഇന്ദുകാന്തമായ് ഉരുകുന്നു ഞാൻ
മുകിൽമറഞ്ഞ നിൻ  കൂരിരുൾ മുഖം
സ്നേഹസൂര്യനെന്നറിഞ്ഞു ഞാൻ
എന്തിനെന്നിലെ സൌരഭരാഗം
തേടിവന്നു നീ 
എന്തിനെന്നിലെ ജീവപരാഗം
തേടിവന്നു നീ
എന്നോടിനിയും പരിഭവമെന്തേ
എന്തേ... മിഴിയിൽ കോപം..
( മായികയാമം ... ) 

നിന്നെമാത്രമായ് കാത്തുനിൽപ്പു ഞാൻ
ഹൃദയമുണരുമീ താഴ്വരയിൽ  
വസന്തഗീതമായ് തുളുമ്പി വീഴുമീ 
പ്രണയവെണ്ണിലാമലർമഴയിൽ
മന്മഥ വീണാമർമ്മരമായ് 
തുടിമഞ്ഞു വീഴുന്നു
ഒന്നുതൊടുമ്പോൾ കരളിലാകെയായ്
പൂങ്കുളിരു കോരുന്നു
എല്ലാമെല്ലാം പകർന്നു തരാനായ്
വരു നീ അഴകേ അരികിൽ.. 
( മായികയാമം ... )   

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayikayamam

Additional Info

Year: 
1998

അനുബന്ധവർത്തമാനം