ബന്ധുവാര് ശത്രുവാര് - F

ബന്ധുവാര് ശത്രുവാര് 
ബന്ധനത്തിന്‍ നോവറിയും 
കിളിമകളെ പറയൂ 
അരങ്ങത്തു ബന്ധുക്കൾ - അവര്‍ അണിയറയില്‍ ശത്രുക്കള്‍ 
ബന്ധുവാര് ശത്രുവാര് 
ബന്ധനത്തിന്‍ നോവറിയും കിളിമകളെ പറയൂ 
ബന്ധുവാര് ശത്രുവാര് 

മനസ്സിന്‍ കണ്ണാടി മുഖമെന്നു പഴമൊഴി 
മനസ്സിനെ മറയ്ക്കുന്നു മുഖമെന്നു പുതുമൊഴി 
പുറമേ പുഞ്ചിരിയുടെ പൂമാലകള്‍ എറിയുന്നു
അകമേ കുടിപ്പകയുടെ തീജ്വാലകള്‍ എരിയുന്നൂ 
ഇവിടെ ജ്യേഷ്ഠനാര് അനുജനാര് കിളിമകളെ 
ഇവിടെ അച്ഛനാര് മകനാര് കിളിമകളെ 
എല്ലാം പണം നടത്തും ഇന്ദ്രജാലപ്രകടനങ്ങള്‍
എല്ലാം പണം നടത്തും ഇന്ദ്രജാലപ്രകടനങ്ങള്‍
 ബന്ധുവാര് ശത്രുവാര് 
ബന്ധനത്തിന്‍ നോവറിയും കിളിമകളെ പറയൂ 
ബന്ധുവാര് ശത്രുവാര് 

അകലെ കാണുമ്പോള്‍ സുന്ദരമാം മന്ദിരം 
അകപ്പെട്ട ഹൃദയങ്ങള്‍ക്കതുതാന്‍ കാരാഗൃഹം
നിലകള്‍ എണ്ണുവതില്‍ കഥ എന്ത് പൊരുളെന്ത്‌ 
ഹൃദയലയം കാണും കുടിലേ മണിമാളിക 
ഇവിടെ സ്നേഹമെന്നാല്‍ സ്വര്‍ണ്ണമാണു കിളിമകളെ 
പ്രണയവും പരിണയവും വ്യാപാരം കിളിമകളെ 
എല്ലാം പണം നടത്തും ഇന്ദ്രജാലപ്രകടനങ്ങള്‍ 
എല്ലാം പണം നടത്തും ഇന്ദ്രജാലപ്രകടനങ്ങള്‍
ബന്ധുവാര് ശത്രുവാര് 
ബന്ധനത്തിന്‍ നോവറിയും കിളിമകളെ പറയൂ 
ബന്ധുവാര് ശത്രുവാര് 
ബന്ധുവാര് ശത്രുവാര്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bandhuvaru sathruvaru - F

Additional Info

Year: 
1993