നെറുകയിൽ നീ തൊട്ടു

നെറുകയിൽ നീ തൊട്ടു നിർവൃതിയുണർന്നൂ
ഒരു കുളിർജ്ജ്വാല പടർന്നൂ
അരുമയായ് തഴുകി ഉടലിലെന്നുയിരിൽ
ശിശിരപുഷ്പങ്ങൾ വിടർന്നൂ 
(നെറുകയിൽ ...)

ഓമനത്തിങ്കൾക്കല മൂടൽമഞ്ഞലകളിൽ
ഓരിതൾപ്പൂവു പോലെ വിടർന്നൂ
മാതളതൈയ്യിലേതോ മാ‍ദകകരസ്പർശം
മാണിക്യത്തിരികൾ വിടർത്തീ 
(നെറുകയിൽ...)

നീലവിശാലതയാം താമരത്താളിലൊരു
പ്രേമപത്രികയല്ലി തെളിഞ്ഞൂ
മാമുനി കന്യകതൻ ചാരുനഖക്ഷതംപോൽ
താരക പൊൻലിപികൾ തിളങ്ങീ 
(നെറുകയിൽ...)

ജാലകവിരികളിൽ ആരുടെ നിഴലിന്റെ
ചാരുത പൂത്തുലഞ്ഞു നിന്നൂ
ആദ്യത്തെ വസന്തത്തിൽ പാടിയ കുയിലിന്റെ
ആ ദിവ്യലഹരി ഞാൻ നുകർന്നൂ 
(നെറുകയിൽ...) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nerukayil nee thottu

Additional Info