പുലരിയുടെ പല്ലക്ക്

പുലരിയുടെ പല്ലക്കു വന്നേ
അതിലാരു ഗന്ധർവനോ
ഇലതകിലു കൊമ്പുകുഴലോടെ...മേളം
ഇനിയിവിടെ താ തക്രിതിയോ
ഈ ഭൂമി നീളെ നീർമാതളങ്ങൾ
പൂമാല നീട്ടുന്ന ഹേമന്തമാണിന്നു
പുലരിയുടെ പല്ലക്കു വന്നേ
അതിലാരു ഗന്ധർവ്വനോ

ഈ മൺകുടിൽ മണിമേടയായ്
പൊൻതാരകങ്ങൾക്കു പാട്ടായ്
ഇന്നു സന്താന സാഫല്യമോടെ 
കാഞ്ചന പൂന്തൊട്ടിലാട്ടാൻ
പൂമങ്കമാരോടി വന്നില്ലയോ
ഏകാന്ത തീരത്തിലേതോ
മാമാങ്ക മേളം മുഴങ്ങി
കാണാത്ത പൂരങ്ങളോരോന്നരങ്ങേറി
പുലരിയുടെ പല്ലക്കു വന്നേ
അതിലാരു ഗന്ധർവ്വനോ

മേഘങ്ങളെ മഴനീരു താ
ഈ മണ്ണിലീവിണ്ണിലാകെ
ഇന്നു വേനൽക്കിനാവുകൽ മാത്രം 
മാലാഖ വാഴേണ്ട വീട്ടിൽ
വാളോങ്ങി വന്നോരു പോരാടവേ
മൂവന്തി ദീപം പൊലിഞ്ഞേ
ചീവീട് രാഗം പകർന്നേ
ചേരാത്ത വേഷങ്ങളോരോന്നരങ്ങേറി

പുലരിയുടെ പല്ലക്കു വന്നേ
അതിലാരു ഗന്ധർവനോ
ഇലതകിലു കൊമ്പുകുഴലോടെ...മേളം
ഇനിയിവിടെ താതക്രിതിയോ
ഈ ഭൂമി നീളെ നീർമാതളങ്ങൾ
പൂമാല നീട്ടുന്ന ഹേമന്തമാണിന്നു
പുലരിയുടെ പല്ലക്കു വന്നേ
അതിലാരു ഗന്ധർവ്വനോ
ഇലതകിലു കൊമ്പുകുഴലോടെ...മേളം
ഇനിയിവിടെ താതക്രിതിയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pulariyide pallakku

Additional Info

Year: 
1992

അനുബന്ധവർത്തമാനം