ചന്ദനം പെയ്തു പിന്നെയും

ചന്ദനം പെയ്തു പിന്നെയും മനസ്സും മനസ്സും
സുന്ദരം സംഗമം സുഖം
അല്ലിമലര്‍ക്കാവിലിളം പൈങ്കിളികള്‍ തേനൊലിതന്‍
പൊന്നുരുക്കുമീ സമാഗമം മായാമധുരം
ചന്ദനം പെയ്തു പിന്നെയും മനസ്സും മനസ്സും
സുന്ദരം സംഗമം സുഖം

താമരയില്‍ വീണുടഞ്ഞതേ മന്ദം
താരിളം മിഴിയില്‍ താവളം തേടുമ്പോഴും
പൂത്തിരുവാതിരയും കാര്‍ത്തികരാവുകളും
കാത്തൊരു കാതരയും കടവില്‍ വരവായൊടുവിൽ
ഓലക്കിളിക്കൂടണഞ്ഞ തേന്‍ചുണ്ടില്‍
ഈണവും താളവും ഇടപഴകി
ജലനീലലോചനം കനവിന്‍ തിരയായ്
അവിടെയൊഴുകിയലസമണയും രാജഹംസമേ
ഏതോ കഥയുടെ മേനാവില്‍
മയക്കുന്ന മന്ത്രമുള്ള ദൂതുമായി വാ
നീയീവഴിയിൽ
ചന്ദനം പെയ്തു പിന്നെയും മനസ്സും മനസ്സും
സുന്ദരം സംഗമം സുഖം

ആറ്റുവഞ്ഞിപൂത്തു വീണ കൈത്തോടും
പാതിരാ മേടും മോതിരം മാറും നേരം
പണ്ടൊരു മുത്തശ്ശന്‍ പാടിയ രാക്കഥയില്‍
കണ്ടൊരു മോഹിനിപോല്‍ അഴകേ അണയൂ അരികില്‍
ആലിമാലിത്തെന്നലിന്റെ കൈത്താളം
പായലില്‍ ചായലില്‍ അലയിളക്കി
അണിമാറിലൂര്‍ന്നു പോയ് അളകം പുളകം
മുടിയിലൊളിയും പഴയചരിതമീറനാകുവാന്‍
മോഹം നുരയിടുമാവേശം
പലനിലപ്പന്തലുള്ള മണ്ഡപം മനം
വാ വാ ഇതിലേ

ചന്ദനം പെയ്തു പിന്നെയും മനസ്സും മനസ്സും
സുന്ദരം സംഗമം സുഖം
അല്ലിമലര്‍ക്കാവിലിളം പൈങ്കിളികള്‍ തേനൊലിതന്‍
പൊന്നുരുക്കുമീ സമാഗമം മായാമധുരം
ചന്ദനം പെയ്തു പിന്നെയും മനസ്സും മനസ്സും
സുന്ദരം സംഗമം സുഖം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandanam peithu pinneyum

Additional Info

Year: 
1991