കടലേഴും താണ്ടുന്ന കാറ്റേ

കടലേഴും താണ്ടുന്ന കാറ്റേ
കടലോരക്കാറ്റേ നീ വായോ
തിരപാടും താളത്തിലാടി
ഒരു തോണിയമ്മാനമാടി
പുതുവലനെയ്തോരെ
ഇനിയൊരു കൊയ്ത്തല്ലോ - തകതൈ
അരിപിരിമീന്‍ വേണ്ടാ
പെരിയൊരു മീന്‍ തായോ - തരുമോ
ഒരുകൊമ്പന്‍ സ്രാവിന്‍ ചേലല്ലോ തിരമുറിയെ
ഇവനമ്പേ നീന്തിപ്പോകുമ്പോള്‍ ഇനിയകലെ
പൂമാനം ചെമ്മാനം കണ്ടേ വാ തോണി
പൂമീനും ചെമ്മീനും കൊണ്ടേ വാ തോണി
കടലേഴും താണ്ടുന്ന കാറ്റേ
കടലോരക്കാറ്റേ നീ വായോ

മൂവന്തിപ്പൊന്നുരുക്കി കടലമ്മയ്ക്കിന്നീ
പൂണാരം കൊരലാരം തീര്‍ത്തതാരോ
പൂവുള്ള മേടവാഴും കിളിമോളേ ചൊല്ലു
പൂമാലേം പട്ടുടുപ്പും തന്നതാരോ
ഒന്നാനാം പൂത്തോണി ഒന്നിന്മേല്‍ നൂറായി
അമ്മാനമാടിപ്പാടിയോടിവായോ
ഇനിയും നാണിച്ചു നില്‍ക്കുമെന്‍ പൂമോളെക്കാണാന്‍
നീ നിന്റെ കോരും കൊണ്ടോടിവാ തോണി
കടലേഴും താണ്ടുന്ന കാറ്റേ
കടലോരക്കാറ്റേ നീ വായോ

മുല്ലപ്പൂമണം മോന്തി തലചുറ്റും കാറ്റേ
നെല്ലോലത്തുഞ്ചത്തോ നിന്‍ ചൊല്ലിയാട്ടം
പാണന്റെ പൈങ്കിളി നീ തിരുവോണം കൊള്ളാന്‍
കാണാത്ത നാടും തേടി പോയതെന്തേ
കുന്നത്തെ പൂക്കൊന്ന കുന്നോളം പൂതൂകി
കുന്നിന്റെ ചോട്ടിലാരേ വീടു വച്ചു
അകലെ മാനത്തെ പൂവാലി പാല് ചുരന്നേ
ആ നാഴിപ്പാലും കൊണ്ടോണമായിന്നേ

കടലേഴും താണ്ടുന്ന കാറ്റേ
കടലോരക്കാറ്റേ നീ വായോ
തിരപാടും താളത്തിലാടി
ഒരു തോണിയമ്മാനമാടി
പുതുവലനെയ്തോരെ
ഇനിയൊരു കൊയ്ത്തല്ലോ - തകതൈ
അരിപിരിമീന്‍ വേണ്ടാ
പെരിയൊരു മീന്‍ തായോ - തരുമോ
ഒരുകൊമ്പന്‍ സ്രാവിന്‍ ചേലല്ലോ തിരമുറിയെ
ഇവനമ്പേ നീന്തിപ്പോകുമ്പോള്‍ ഇനിയകലെ
പൂമാനം ചെമ്മാനം കണ്ടേ വാ തോണി
പൂമീനും ചെമ്മീനും കൊണ്ടേ വാ തോണി
കടലേഴും താണ്ടുന്ന കാറ്റേ
കടലോരക്കാറ്റേ നീ വായോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadalezhum thandunna kaatte

Additional Info

Year: 
1991

അനുബന്ധവർത്തമാനം