അനുഭൂതി പൂക്കും - F

അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
വെറുതെയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം ?

അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
അനുരാഗ സംഗീതമായീ
മധുരമെൻ മൗനവും പാടി

അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
നീയെന്റെ ജീവനായ്‌ തീരും

(അനുഭൂതി..പാടി)

ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
ഇന്നെൻ കിനാവിൽ തുടിച്ചു
കളഭം പൊഴിയും ചന്ദ്രോദയം പോൽ
നീയെന്റെ ഉള്ളിൽ വിരിഞ്ഞു

മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
നീയെൻ പുണ്യം പോലേ

(അനുഭൂതി..പാടി)

മിഴിയിൽ തെളിയും നിറമുള്ള വാനിൽ
ഒരു രാജഹംസം പറന്നു
പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
അഭിലാഷമധുരം കിനിഞ്ഞൂ
മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
നീയെൻ പുണ്യം പോലേ

(അനുഭൂതി..തീരും)

അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9.33333
Average: 9.3 (3 votes)
Anubhoothi pookkum - F

Additional Info

Year: 
1999

അനുബന്ധവർത്തമാനം