എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്

എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്?
പൂമാനം കണ്ടിട്ടോ? സ്വപ്നം കണ്ടിട്ടോ?
മിണ്ടാത്തതിന്നെന്തേ നാണം വന്നിട്ടോ?
എല്ലാരും പേശുമ്പോള്‍ നാണം വന്നിട്ടോ

(എന്തമ്മേ)

പാമ്പാടും കാവില്‍ നീ ചെല്ലുമ്പോള്‍
തൈത്തെന്നല്‍ താളം തേവിത്തന്നില്ലേ?
കാര്‍വിരലൊഴുകിയ നെല്‍‌വയലില്‍ നീ പാടും ഗാനം
പണ്ടേ നീയെന്നുള്ളിന്നുള്ളില്‍ തൂവിത്തന്നില്ലേ?

(എന്തമ്മേ)

പൂചൂടും തീരം നീ ചെല്ലുമ്പോള്‍
കിന്നാരം കൂടാനാരോ വന്നില്ലേ?
നീള്‍മിഴിയലകളില്‍ നീ പടരും നിന്‍ നോവിന്‍ മൗനം
പണ്ടേ നീയെന്നുള്ളിന്നുള്ളില്‍ തൂവിത്തന്നില്ലേ

(എന്തമ്മേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthamme chundath

Additional Info

Year: 
1997