മംഗളദീപവുമായ് - F

ബാലേ ചാരുശീലേ നാരീകുല മൗലേ
ഇനി മോദമോടെ കേളിയാടാം
താതതെയ് തെയ് തതെയ്

മംഗളദീപവുമായ്
തൃക്കാർത്തികയുണരുകയായ്
പൊൻതിരി തെളിയുമൊരരിയ നിലാക്കിളി
തംബുരു മീട്ടുകയായ്
തില്ലാനകൾ പാടുകയായ്
തിങ്കൾത്തൊടുകുറി നെറുകിൽ ചാർത്തും
അംഗനമാരുടെ നടനം കാണാൻ
മംഗളദീപവുമായ്
തൃക്കാർത്തികയുണരുകയായ്

വലംകൈയ്യിൽ വള ചാർത്തിയും
നീണ്ട വാൽക്കണ്ണിൽ മഷി ചിന്നിയും
കുനുകൂന്തൽ ചുരുൾ മാടിയും
കുഞ്ഞിക്കുടമുല്ല പൂ ചൂടിയും
വരവായി വരവേണിയാൾ
ആമ്പൽത്തളികയുമായ്
അതിലീറൻ കളഭവുമായ്
പീലിപ്പുടവയുമായ് - വെൺ
കദളീ മുകുളവുമായ്
മലർമുറ്റം വലംവെച്ചു വരയാമിനി
ചന്ദനവിരലുകൾ തഴുകി മിനുക്കിയ
(മംഗളദീപവുമായ്...)

ആകാശം കുടയാകുന്നു
കാലിൽ അലയാഴി തളയാകുന്നു
മാലേയം മഴയാകുന്നു
മോഹം മയിലായി നടമാടുന്നൂ
നിറമേഴും സ്വരമാവുന്നൂ
സ്നേഹസുഗന്ധവുമായ് - കുളിർ
കാറ്റല തഴുകുകയായ്
കാണാമുറിവുകളിൽ - തേൻ
തുള്ളി തലോടുകയായ്
മനസ്സിന്റെ മൺവീണ മധുസാന്ദ്രമായ്
മഞ്ഞുനിലാവാലെണ്ണ പകർന്നൊരു
(മംഗളദീപവുമായ്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mangala deepavumaai -F

Additional Info

Year: 
1998