പൊൻതാരമേ പവനുതിരും

പൊൻതാരമേ പവനുതിരും ചേലൊന്നു തൂകുമോ 
ആകാശമേ അവളഴകിൽ കണ്ണാടി നോക്കുമോ  
കെടാതീനി  തിളങ്ങളം വേണ്ട ചിരിമണി നാളങ്ങളിൽ 
പരാഗമായ് തുളുമ്പണം കിനാവുകൾ 
പൊൻതാരമേ പവനുതിരും ചേലൊന്നു തൂകുമോ 
ആകാശമേ കണ്ണാടി നോക്കുമോ  

ഇവൾ മുഖം വാടാതെ കവിൾ മണം ചോരാതെ 
പോകുമോ തെന്നലേ 
ദിനം ദിനം ഓരോരോ സ്വരങ്ങളായ്  
താലോലം പാടുമോ തിങ്കളേ 
മായാമാനമാകെ നിറമാലേ വലനെയ്യും പെണ്ണേ 
തോരാമഴപോലെ അനുരാഗം നിന്നിൽ ജാലം പെയ്യും 
താരകേ ചാരുതേ താനേ 

പൊൻതാരമേ പവനുതിരും ചേലൊന്നു തൂകുമോ 
ആകാശമേ അവളഴകിൽ കണ്ണാടി നോക്കുമോ  
കെടാതീനി  തിളങ്ങളം വേണ്ട ചിരിമണി നാളങ്ങളിൽ 
പരാഗമായ് തുളുമ്പണം കിനാവുകൾ 
പൊൻതാരമേ പവനുതിരും ചേലൊന്നു തൂകുമോ 
ആകാശമേ കണ്ണാടി നോക്കുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pon Thaarame