ഇന്നുമെന്റെ കണ്ണുനീരിൽ

ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു..
ഈറൻമുകിൽ മാലകളിൽ
ഇന്ദ്രധനുസ്സെന്നപോലെ..
(ഇന്നുമെന്റെ...)

സ്വർണ്ണമല്ലി നൃത്തമാടും
നാളെയുമീ പൂവനത്തിൽ
തെന്നൽ കൈ ചേർത്തു വെയ്ക്കും
പൂക്കൂന പൊൻപണം പോൽ
നിൻ പ്രണയ പൂ കനിഞ്ഞ
പൂമ്പൊടികൾ ചിറകിലേന്തി
എന്റെ ഗാനപ്പൂത്തുമ്പികൾ
നിന്നധരം തേടിവരും
(ഇന്നുമെന്റെ..)

ഈ വഴിയിൽ ഇഴകൾ നെയ്യും
സാന്ധ്യനിലാശോഭകളിൽ
ഞാലിപ്പൂവൻവാഴപ്പൂക്കൾ
തേൻപാളിയുയർത്തിടുമ്പോൾ
നീയരികിലില്ല എങ്കിലെന്തു നിന്റെ
നിശ്വാസങ്ങൾ രാഗമാലയാക്കി വരും
കാറ്റെന്നേ തഴുകുമല്ലോ
(ഇന്നുമെന്റെ..)

9eacMX-mpB0