നീയൊന്ന് പാട് ... രാത്തിങ്കൾ ചൂട്

ലായ്‌ലല്ല ലായ് ലായ് ലായ്‌ലല്ല ലായ് ലായ്
നീയൊന്ന് പാട് ... രാത്തിങ്കൾ ചൂട്
കാണാക്കടമ്പിന്റെ കൊമ്പിലാട്
കൈമെയ് മറന്നൊന്ന് കൂടെയാട്
പൊൽത്താക്ക്ലമേന്തുന്ന പൂങ്കിനാവേ
നാണം കുണുങ്ങുന്ന നാട്ടുമൈനേ
എനിക്ക് നീ ...

ലായ്‌ലല്ല ലായ് ലായ് ലായ്‌ലല്ല ലായ് ലായ്
നീയൊന്ന് പാട് ... രാത്തിങ്കൾ ചൂട്

നീയെന്റെ സാരംഗിയിൽ ഹോ
മിന്നുന്ന സംഗീതമല്ലേ
തെന്നൽച്ചിലമ്പോലുമേതോ
വിണ്ണിന്റെ വെൺതൂവലല്ലെ
നെഞ്ചോരംകൊഞ്ചാൻ വായോ
തേൻ പൂമുത്തം നീ തായോ
നെഞ്ചോരംകൊഞ്ചാൻ വായോ
തേൻ പൂമുത്തം നീ തായോ
എനിക്ക് നീ
ഹേ ...   

ലായ്‌ലല്ല ലായ് ലായ് ലായ്‌ലല്ല ലായ് ലായ്
നീയൊന്ന് പാട് ... രാത്തിങ്കൾ ചൂട്

നീയെന്റെ പൂന്തൊട്ടിലിൽ ഹോ
താരാട്ടു മീട്ടുന്ന താളം
മഞ്ഞിന്റെ പൂപ്പന്തൽ മേലെ
മിന്നാമിനുങ്ങിന്റെ നാളം
പൊന്മാനേ പൊൻ പൂത്തേനേ
ചായോ ചായം ചാഞ്ചാട്
പൊന്മാനേ പൊൻ പൂത്തേനേ
ചായോ ചായം ചാഞ്ചാട്
എനിക്ക് നീ ഹേ ...

ലായ്‌ലല്ല ലായ് ലായ് ലായ്‌ലല്ല ലായ് ലായ്
നീയൊന്ന് പാട് ... രാത്തിങ്കൾ ചൂട്
കാണാക്കടമ്പിന്റെ കൊമ്പിലാട്
കൈമെയ് മറന്നൊന്ന് കൂടെയാട്
പൊൽത്താക്ക്ലമേന്തുന്ന പൂങ്കിനാവേ
നാണം കുണുങ്ങുന്ന നാട്ടുമൈനേ
എനിക്ക് നീ ...
ലായ്‌ലല്ല ലായ് ലായ് ലായ്‌ലല്ല ലായ് ലായ്
നീയൊന്ന് പാട് ... രാത്തിങ്കൾ ചൂട്