മതിസുഖം

മതിസുഖം
മതി കാമോന്മദസുഖം
വിരിഞ്ഞുപോകും മുല്ലവള്ളിയിൽ
പടർന്നുകേറാനെന്തുസുഖം(മതിസുഖം...)

സ്വർഗ്ഗമോതിയ പകൽക്കിനാക്കൾ
പാടേമറക്കൂ..
നഗ്നസത്യത്തിൻ നാഭിച്ചുഴിയിൽ ഈ യജ്ഞശാലതൻ തപസ്വികളേ വരൂ വരൂ നുകരൂ....
നോക്കിനോക്കി രസിക്കൂ യൗവ്വനോന്മാദലഹരികളേയ

(മതിസുഖം...)

തലനരച്ചൊരു തത്വശാസ്ത്രങ്ങൾ
താനേ മരിക്കും
ചിലങ്കകെട്ടിയ കാലമിവിടെ പാടി നൃത്തം ചവിട്ടും.... പുതിയ മാനങ്ങൾ തേടിവരുന്നീ പുതിയ താളങ്ങൾ തുടിച്ചുവരും തരൂ തരൂ പകരൂ.... (മതിസുഖം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mathisukham

Additional Info

Year: 
1979

അനുബന്ധവർത്തമാനം