വരിക വരിക

വരിക വരിക സഹജരേ..
സഹന സമര സമയമായ്
കരളുറച്ചു കൈകൾ കോർത്തു
കാൽനടയ്ക്കു പോക നാം..
വരിക വരിക ...സഹജരേ സഹജരേ
വരിക വരിക സഹജരേ..സഹജരേ

ബ്രിട്ടനെ വിരട്ടുവിൻ ...
ചട്ടമൊക്കെ മാറ്റുവിൻ ..
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിനച്ചിടാ
വരിക വരിക ...സഹജരേ സഹജരേ
വരിക വരിക സഹജരേ..സഹജരേ

എത്ര നാളിങ്ങടിമയായ് കിടക്കണം സഖാക്കളെ
എത്ര നാളിങ്ങടിമയായ് കിടക്കണം സഖാക്കളെ
പുത്രപൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ
പുത്രപൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ
ഗതഭയം ചലിക്ക നാം ഗരുഢതുല്യ വേഗരായ്
സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരേ
ധീരരേ..ധീരരേ...ധീരരേ...ധീരരേ

എത്രപേർ രണത്തിലാണ്ടു മൃത്യുവേറ്റിടുന്നു നാം
എത്രപേർ രണത്തിലാണ്ടു മൃത്യുവേറ്റിടുന്നു നാം
തത്രചെന്നു സത്യയുദ്ധമിക്ഷണം ജയിക്കണം
തത്രചെന്നു സത്യയുദ്ധമിക്ഷണം ജയിക്കണം
വെടികളടികളിടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ
പൊടി തുടച്ചു ചിരിച്ചിരിച്ചു മാറുകാട്ടി നിൽക്കണം...
ധീരരേ..ധീരരേ...ധീരരേ..

* Lyrics provided here are for public referance only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Lucifer Lyric Video | Varika Varika | Mohanlal | Late Devarajan Master / Deepak Dev | Prithviraj