ഓടട ഓടട

തോക്കിൽനിന്നും ഉണ്ടകണക്കെ അണ്ടകടാഹം മുഴുവനുമോട്ടം 
ഓട്ടം മെഡലുലഭിക്കാനല്ലാ മൂട്ടിൽ തീയുപിടിച്ചതുകൊണ്ടാ 
ഇന്നലെയോളം എല്ലാം ഊട്ടി ഇന്നുമുതൽക്കോ വെറുമൊരു ചട്ടി 
നാളെയിതില്പ്പരമെന്താവാനാ ടെമ്പോ വാനായ് പായുകയല്ലോ 
ഓടണകള്ളനു കയ്യിൽ തോണ്ടി ഓനെയൊതുക്കാൻ പോലീസ് വണ്ടി 
കട്ടവനൊത്തൊരു സെൽഫിയെടുക്കാൻ മുട്ടിനുമുട്ടിനു ജനവും മണ്ടി 

ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ
ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ

പണമുള്ളോർക്കോ പുലരുംനേരം തടികുറയാനായ് ഗമയിൽ ഓട്ടം 
പണമില്ലാത്തോർ പശിമാറ്റാനായ് എരിപൊരിവെയിലിൽ ഒരു നെട്ടോട്ടം       
ആമകണക്കെ ഓടരുതേടാ എന്നും മുയലു മയങ്ങീടില്ലാ 
ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ പയലേ 

പ്രാന്തു തലയ്ക്കുപിടിച്ചതുപോലെ പന്തുകണക്കുപറക്കണു ലോകം  
ഓടടാ ഓടടാ ഓടടാ ഓട്ടം ഓട്ടൻതുള്ളല് പോലെയൊരോട്ടം 

ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ അയ്യയ്യയ്യയ്യയ്യോ 
ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ ഓടടാ അയ്യയ്യയ്യയ്യയ്യോ

Mask Video Song | Odeda Odeda | Gopi Sundar | Sunil Hanif | Shine Tom Chacko | A S Gireesh Lal