നാഗപഞ്ചമി നാളില്‍

നാഗപഞ്ചമി നാളില്‍ ഞാനൊരു
ദേവകുമാരിയെ കണ്ടു
രാജമല്ലി പൂക്കള്‍ക്കിടയിലെന്‍
രാജകുമാരിയെ കണ്ടു
നാഗപഞ്ചമി നാളില്‍ ഞാനൊരു
ദേവകുമാരിയെ കണ്ടു

താമരയിലയില്‍ കാവ്യമെഴുതിയ
മാമുനി മകളോ നീ
മാനസസരസ്സിലെ മണിയരയന്നമോ
മാളവ കന്യകയോ
രതിയോ ദ്രൗപദിയോ
രതിയോ ദ്രൗപദിയോ ശിവകാമിയോ നീ
നാഗപഞ്ചമി നാളില്‍ ഞാനൊരു
ദേവകുമാരിയെ കണ്ടു

പമഗമ ഗമ പമ പ
പധ പധ പധനിസനി
നിസ നിസ നിസരി പധനി മപധ
പധ പധപമ പധനി
ധനിധപ ധനിധപ ധനിസ
നിസനിധ നിസനിധ നിസരി
സനിധ നിധപ ധപമ പമഗ
മഗരി ഗരിസ രിസനി സനിധ നിസഗമപ

കാളിന്ദിയാറ്റില്‍ തോണി തുഴയും
മാദക ലാവണ്യമോ
പണ്ട് പരാശര മുനി മോഹിച്ചൊരു
മത്സ്യഗന്ധിയോ നീ
ഉമയോ മേനകയോ
ഉമയോ മേനകയോ ഉഷസ്സന്ധ്യയോ നീ

നാഗപഞ്ചമി നാളില്‍ ഞാനൊരു
ദേവകുമാരിയെ കണ്ടു
രാജമല്ലി പൂക്കള്‍ക്കിടയിലെന്‍
രാജകുമാരിയെ കണ്ടു
നാഗപഞ്ചമി നാളില്‍ ഞാനൊരു
ദേവകുമാരിയെ കണ്ടു

Nagapanchami Naalil