ചുംബിക്കൂ നഖമുനയാൽ നോവിക്കൂ

ചുംബിക്കൂ നഖമുനയാൽ നോവിക്കൂ
സുഖശയനം കൊള്ളുമ്പോൾ
തിരുമധുരം നുള്ളുമ്പോൾ
തിരുമധുരം നുള്ളുമ്പോൾ ചിരിച്ചൂ
ചിരിച്ചു ചിരിച്ചു ശ്വാസം നിലച്ചിടട്ടെ
ഈ ഞാൻ മരിച്ചിടട്ടെ
നോ ഫിയേഴ്സ് കമോൺ
ചുംബിക്കൂ...

കാവ്യപുസ്തകം തുറക്കൂ
ചില്ലു ഗ്ലാസ്സുകൾ നിറയ്ക്കൂ
നഗ്നപാദയായ് തുടിക്കാൻ
നൃത്തലോലയായ് രമിക്കാം
ഉടലിൽ പൂത്തിറങ്ങാം പിന്നെ
ഉയിരിൽ പുഞ്ചിരിക്കാം
തുരുരുരുത്തൂ തുരുരുരുത്തൂ...
ചുംബിക്കൂ...

സ്വപ്നജാലകം തുറക്കാം
രുദ്രവീണ ഞാൻ മുറുക്കാം
അഗ്നിനാളമായ് തുടിക്കാം
പുഷ്പശയ്യ ഞാൻ വിരിക്കാം
മടിയിൽ വന്നിരിക്കാം പിന്നെ
മണിവാസമുറക്കാം
തുരുരുരുത്തൂ തുരുരുരുത്തൂ...
ചുംബിക്കൂ...

Chumbikku