ആരോമൽ സന്ധ്യേ വാ

ആരോമൽ സന്ധ്യേ വാ
അമൃതും കുളിരും കൊണ്ടേ വാ
ഇവളുടെ നിറുകയിൽ ചാർത്താൻ
കതിരും കൊണ്ടേ വാ
(ആരോമൽ...)

തളിരണിത്തടങ്ങളിൽ
മലരണി വനങ്ങളിൽ
തണുവണിയോരങ്ങളിൽ
ഒഴുകിടും ഇവൾക്കൊരു
അഴകിടും ഇവൾക്കൊരു
രഥവുമായ് വരൂ വരൂ
(ആരോമൽ...)

തണലണിത്തലങ്ങളിൽ
തരിമണൽപ്പുറങ്ങളിൽ
തരളിതമോഹങ്ങളിൽ
വിരിഞ്ഞിടും ഇവൾക്കേകാൻ
നിറഞ്ഞിടും ഇവൾക്കേകാൻ
പ്രഭാകണം തരൂ തരൂ
(ആരോമൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aromal sandye vaa

Additional Info

Year: 
1984

അനുബന്ധവർത്തമാനം