മധുമഴ പൊഴിയും മലരണിവനിയിൽ

മധുമഴ പൊഴിയും മലരണിവനിയിൽ
നിഴലുകൾ പിണയും തണുവണി കുടിലിൽ
ചേതോഹരീ വ്രീളാവതീ
ചേതോഹരീ വ്രീളാവതീ
നീ നിന്റെ ശൃംഗാരഭാവത്താലെന്നുള്ളിൽ
താളങ്ങൾ മാറ്റുമ്പോൾ രോമാഞ്ചമേകുമ്പോൾ
ആഹാഹഹാ ലാസ്യമേളാ
ഓഹോഹൊഹോ രാസലീലാ

തങ്കത്തിങ്കൾ സമം സഖീ ഈ അല്ലിൽ നീ ഒഴുകൂ
സ്വപ്നം പോലെ പുഷ്പം പോലെ എന്നിൽ നീ വിടരൂ ... ആ...എന്നിൽ നീ വിടരൂ
(മധുമഴ പൊഴിയും...)

പൊന്നിൽ വേണു സമം ഇനിയെൻ
ചുണ്ടിന് ചൂറിയൂ
ഹർഷം നൽകും വർഷം പോലെ
എന്നിൽ നീ നിറയൂ ...ആ...എന്നിൽ നീ നിറയൂ
(മധുമഴ പൊഴിയും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhumazha pozhiyum

Additional Info

Year: 
1984