നാടൻ പ്രേമം

നാടൻ പ്രേമം നാടോടിപ്രേമം
നാൽക്കവലപ്രേമം
അടിപിടിപ്രേമം ആഫീസ് പ്രേമം
അഞ്ഞൂറു വിധം പ്രേമം നാട്ടിൽ
അഞ്ഞൂറു വിധം പ്രേമം
ബീഡിയ്ക്ക് തീയിനു വേലിക്കൽ നിൽക്കുന്ന
നാടൻ പ്രേമം പിന്നെ
നാടക,സിനിമാകൊട്ടക വളപ്പിലെ നാടോടിപ്രേമം
ല ല ല (നാടൻ പ്രേമം ..)

കാക്കക്കണ്ണിട്ടു പോക്കറ്റടിക്കുന്ന
നാൽക്കവല പ്രേമം
ആപ്പീസ് മുറിയിൽ സർക്കാരു ചെലവിൽ
കാപ്പിയടിപ്രേമം
ല ല ല (നാടൻ പ്രേമം ..)

കള്ളു കുടിച്ചിരുന്നു കടിപിടി കൂടുന്ന
കാടൻ പ്രേമം പിന്നെ
നമ്മുടെ നല്ലൊരു പാർട്ടി സഖാവിന്റെ
നിശ്ശബ്ദപ്രേമം
ല ല ല (നാടൻ പ്രേമം ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naadan premam

Additional Info

അനുബന്ധവർത്തമാനം