നെഞ്ചിനുള്ളിലാകെ

നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത് ...
മയങ്ങും നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത് ...
ഓ വർണ്ണത്തിങ്കൾ മെല്ലെ കന്നിത്തേനിൽ
മുങ്ങിത്താഴും ആ.. നേരത്തല്ലോ
ഒളിനോക്കു കൊണ്ടു തന്നെ
സഖിയാക്കി നിന്നെ ഓമലേ...(2)

മൂകം ചൊല്ലാതെ ചൊല്ലും മോഹം
പൊന്നീറൻ സന്ധ്യ മേഘം
പുൽകാതെ പുൽകി നീളെ
പൂങ്കാറ്റിൻ കൈകളാലെ തെന്നാതെ തെന്നി മൂകം
ചൊല്ലാതെ ചൊല്ലും മോഹം...
പൊന്നീറൻ സന്ധ്യ മേഘം...
ചൂടുകയായി ചിന്തൂരം നവരാഗമായ്
ചൂടുകയായി ചിന്തൂരം നവരാഗം..
പൂവരമ്പിലൂടെ സഖി നിന്നെയോർത്തു നടന്നു ഞാൻ

നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത് ...
മതിമയങ്ങും നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത് ...
ആ ....
കാറ്റേ എല്ലാമറിയും കൂട്ടേ ..
എൻ പ്രിയം ചെന്നങ്ങോതാമോ
പിന്നാലെ പമ്മിച്ചെല്ലും കാതോരം മുത്തിച്ചൊല്ലും
കണ്ണാരം പോത്തും കാറ്റേ ..
എല്ലാമറിയും കൂട്ടേ ..
എൻ പ്രിയം ചെന്നങ്ങോതാമോ..
ആ മൊഴി കാത്ത് ചെവിയോർത്ത് വിലോലമായ്
ആ മൊഴി കാത്ത് ചെവിയോർത്ത് വിലോലം
ചാഞ്ഞുവീണ നിലാവിൻ
വിരിമേലെ ചായും തൂവലായ്

നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത് ...
മയങ്ങും നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത് ...
ഓ വർണ്ണത്തിങ്കൾ മെല്ലെ കന്നിത്തേനിൽ
മുങ്ങിത്താഴും ആ.. നേരത്തല്ലോ
ഒളിനോക്കു കൊണ്ടു തന്നെ
സഖിയാക്കി നിന്നെ ഓമലേ...

Nenjinullilaake | Official Video Song | Duet | Thattumpurathu Achuthan | Kunchacko Boban | Lal Jose