അരികെ ആരോ

അരികെ ആരോ എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ 
അറിയുകില്ലേ നീ കേൾക്കാനായി പാടുന്നൊരെൻ മാനസം 
പാടുമൊരു പാട്ടിലാകെ  തേൻപൊഴിയുമാത്മരാഗം 
എന്നിലൊഴുകി  നിന്നിലൊഴുകി കുഞ്ഞുപുഴയായ് 
അരികെ ആരോ എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ 
അറിയുകില്ലേ നീ കേൾക്കാനായി പാടുന്നൊരെൻ മാനസം 
അരികെ ആരോ..

തൂമഞ്ഞിൻ നീർതുള്ളി തൂവുന്നൊരീ 
പുലരിയിൽ മങ്കൊമ്പിൽ വന്നെത്തും പൂവാൽക്കിളി 
നീയെന്റെ കാതോരം ചൊല്ലിത്തരൂ 
ഇതുവരെ കേൾക്കാത്ത പാട്ടിന്റെ ഈണങ്ങളെ 
ഹൃദയവികാരം പറയുവതിന്നോ 
മൊഴിതിരയാതെ വഴിയറിയാതെ 
ഉരുകീടുമുള്ളം പിറകേയലഞ്ഞേ 
കണ്ണിൽ കണ്ണിൽ കണ്ടിട്ടെന്തേ അറിഞ്ഞില്ല നീ 
അരികെ ആരോ എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ 
അറിയുകില്ലേ നീ കേൾക്കാനായി പാടുന്നൊരെൻ മാനസം 

പാടുമൊരു പാട്ടിലാകെ  തേൻപൊഴിയുമാത്മരാഗം 
എന്നിലൊഴുകി  നിന്നിലൊഴുകി കുഞ്ഞുപുഴയായരികെ ആരോ 
എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ 
അറിയുകില്ലേ നീ കേൾക്കാനായി പാടുന്നൊരെൻ മാനസം 
അരികെ ആരോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arike Aro

Additional Info

Year: 
2018