കൂടാരം വെടിയുമീ ആത്മാവിനെന്നും

കൂടാരം വെടിയുമീ ആത്മാവിനെന്നും
കൂട്ടായി നീ മാത്രം
ഏകാന്തമാകുമീ യാത്രയിലിന്നും
നിൻ സ്നേഹത്തണൽ മാത്രം
കൂടാരം വെടിയുമീ ആത്മാവിനെന്നും
കൂട്ടായി നീ മാത്രം

അല്പം നാളുകള്‍ ഭൂമിയില്‍ നല്‍കി
ആശ‍ വളര്‍ത്തുന്നു
സര്‍വ്വവും ഒടുവിന്‍ ശൂന്യമാക്കി
നിന്‍ തേരിലേറ്റുന്നു
ജനനവും മരണവും സത്യം
ഇടയില്‍ കാണ്മത് സ്വപ്നം
(കൂടാരം..)

മണ്ണില്‍ നിന്നും മര്‍ത്യനെ തീര്‍ത്തു നീ
മണ്ണോടു ചേര്‍ക്കുന്നു
സ്വന്തവും ബന്ധവും വേര്‍‍പെടുത്തി
കണ്ണീരിലാഴ്ത്തുന്നു
ജനനവും മരണവും സത്യം
ഇടയില്‍ കാണ്മത് സ്വപ്നം
(കൂടാരം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Koodaaram vediyumee

Additional Info

Year: 
1984

അനുബന്ധവർത്തമാനം