നീ പ്രണയമോതും

നീ പ്രണയമോതും പേരെന്നോ...
മിഴികൾ തേടും നേരെന്നോ..  
പതിയെ എന്നിൽ പൂക്കും.. പൂവോ..

ഇരുളു രാവിലായ് നിലാവുപോൽ
കണ്ടു ഞാൻ ആ... മുഖം
എരിയും വേനലിൽ.. പൊഴിയും മാരിപോൽ
കേട്ടു നീയാം സ്വരം..

പണയമേ ഞാൻ നിനക്കായ് നൽകാം
പകുതി എന്നെ പകുത്തീടവേ
പടരുവാൻ തേൻ കിനാവള്ളി പോലെ
വെറുതെ നിന്നെ തിരഞ്ഞീടവെ
ഉം..

പകരുവാൻ കാത്തു ഞാൻ ഒരായിരം രൂപം
നീയാം കണ്ണാടിയിൽ ...
നീ.. പ്രണയമോതും പേരെന്നോ...
മിഴികൾ തേടും നേരെന്നോ
പതിയെ എന്നിൽ പൂക്കും പൂവോ
നീ ..കവിതയാകും ചേലെന്നോ
അകമേ ആളും തീയാണോ
ചൊടികൾ മൂളാൻ വെമ്പും പാട്ടോ.....        

Nee | Varathan | Video Song | Fahadh Faasil | Amal Neerad | Nazriya Nazim | ANP & FFF