എന്തിനു പാഴ് ശ്രുതി മീട്ടുവതിനിയും

എന്തിനു പാഴ് ശ്രുതി മീട്ടുവതിനിയും
തന്തികള്‍ പൊട്ടിയ തംബുരുവില്‍
ഈ തംബുരുവില്‍

താമരമലരേ താമരമലരേ
താളം തെറ്റുവതെന്തേ
താലവനങ്ങൾക്കിടയില്‍ പകലിന്‍
താഴികക്കുടമുടഞ്ഞൂ (എന്തിന്‍...)

ഗാനമുറങ്ങീ ഗാനമൂറങ്ങീ
മാനസപുഷ്പ വനത്തില്‍
വീണകള്‍ മീട്ടിയ കാനന മൈനകള്‍
കേണു കേണു മയങ്ങീ ( എന്തിനു...)

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthinu pazhsruthi

Additional Info

അനുബന്ധവർത്തമാനം