മധുരിക്കും ഓർമ്മകളേ

മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചൽ കൊണ്ടു വരൂ
കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ
മാഞ്ചുവട്ടിൽ (മധുരിക്കും...)

ഇടനെഞ്ഞിൻ താളമോടെ
നെടുവീര്‍പ്പിൻ മൂളലോടെ(2)
മലര്‍മഞ്ചൽ തോളിലേറ്റി
പോരുകില്ലേ ഓ..ഓ...(മധുരിക്കും...)

ഒരു നുള്ളു പൂവിറുത്ത് മാല കോര്‍ക്കാം
ഒരു പുള്ളിക്കുയിലിന്നൊത്ത് കൂവി നിൽക്കാം(2)
ഒരു നല്ല മാങ്കനിയാ മണ്ണിൽ വീഴ്ത്താം
ഒരു കാറ്റിൻ കനിവിന്നായ് പാട്ടുപാടാം(2) ഓ..ഓ..ഓ.. (മധുരിക്കും...)

ഒരു കുമ്പിൾ മണ്ണു കൊണ്ട് വീടു വെയ്കാം
ഒരു തുമ്പപൂവിറുത്ത് വിരുന്നൊരുക്കാം(2)
ഒരു വാഴക്കൂമ്പിൽ നിന്നു തേൻ കുടിക്കാം
ഒരു രാജാ ഒരു റാണി
ആയി വാഴാം (ഒരു വാഴ...)
ഓ..ഓ..ഓ(മധുരിക്കും...)

    

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Madhurikkum Ormakale

Additional Info