വിരൂപമേതോ കിനാവുപോലെ

വിരൂപമേതോ കിനാവുപോലെ നിലാവിൽ നിൻ രൂപമോ മായുന്നു മായുന്നു മെല്ലേ നിഴൽ മൂടുന്നു മെല്ലെ അഴകിൻ വിധാനങ്ങളിൽ ഇതാണോ നിയതീ ഞാൻ കാത്തിരുന്ന നിൻ സ്വാഗതം ഇതാണോ നിയതീ ഞാൻ കാത്തിരുന്ന നിൻ സ്വാഗതം വിരൂപമേതോ കിനാവുപോലെ അകലെ മേവും താരങ്ങളേ വെറുതെയായി എൻ മോഹം ഒരു കാറ്റിലാടും ഒരു ദീപനാളം ആത്മാവിലേന്തി അണയുന്നു ഞാൻ വിരൂപമേതോ കിനാവുപോലെ ഒഴുകി നീങ്ങും മേഘമേ ഞാൻ ഇരുളിലായോ വീണ്ടും ഒരു കൂടു തേടും ഒരു മൈന പോലെ ഏകാന്തമെങ്ങോ അണയുന്നു ഞാൻ ഇതാണോ നിയതീ ഞാൻ കാത്തിരുന്ന നിൻ സ്വാഗതം ഇതാണോ നിയതീ ഞാൻ കാത്തിരുന്ന നിൻ സ്വാഗതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Viroopametho kinaavu pole

Additional Info

Year: 
1982

അനുബന്ധവർത്തമാനം