മാനത്തെ കനലാളി

മാനത്തെ കനലാളി പുലരി പിറന്നേ
താഴത്തെ കളമാകെ ചിറകുവിരിച്ചേ
കറുകപ്പുൽ തുമ്പിൽ നാമ്പിൽ മുത്തു കൊരുത്തേ
കനവെറിയണ കണ്ണാലെ ഗ്രാമമുണർന്നേ
ഈ നാടിൻ കഥ പറയാനായ് വന്നോരുണ്ടേ
പുള്ളിനാടിൻ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ
പടവെട്ടാൻ കച്ചയൊരുക്കി നിരന്നോരുണ്ടേ  
തടയില്ലാതെങ്ങനെയിങ്ങനെ പാഞ്ഞോരുണ്ടേ
തുതുതൂ തുതു തുതുതൂ തൂതു
തുതുതൂ തുതു തുതുതൂ തൂതു

കാണാത്തൊരു കാറ്റു പറഞ്ഞേ
കേട്ടോരും ഏറ്റു പറഞ്ഞേ....
നേരെല്ലാം പോയിമറഞ്ഞേ ..
കാലം കലികാലമറിഞ്ഞേ...

നല്ലവനായ് പകലു ചമഞ്ഞു നടന്നേ നാടാകേ
വല്ലഭനും പുല്ലും ആയുധം എന്നും കണ്ടേ
പൊയ്ക്കാലിൽ പൊങ്ങിനടന്നേ
പൊയ്മുഖവും വച്ചു കളിച്ചേ
വാലിനു പകരം നല്ലൊരു ആൽമരവും നട്ടേ
ഞാനെന്നൊരു മേനി നടിച്ചു നടക്കുന്നോരെല്ലാരും
താൻ കുത്തിയ കുഴിയിൽ വീണേ തന്നത്താനാനേ  
നേരെല്ലാം എങ്ങോട്ടോ പോയിമറഞ്ഞേ ..
കാലം കലികാലം ഇത് കാലമറിഞ്ഞേ...

മാനത്തെ കനലാളി പുലരി പിറന്നേ
താഴത്തെ കളമാകെ ചിറകുവിരിച്ചേ
കറുകപ്പുൽ തുമ്പിൽ നാമ്പിൽ മുത്തു കൊരുത്തേ
കനവെറിയണ കണ്ണാലെ ഗ്രാമമുണർന്നേ
ഈ നാടിൻ കഥ പറയാനായ് വന്നോരുണ്ടേ
പുള്ളിനാടിൻ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ
പടവെട്ടാൻ കച്ചയൊരുക്കി നിരന്നോരുണ്ടേ  
തടയില്ലാതെങ്ങനെയിങ്ങനെ പാഞ്ഞോരുണ്ടേ
തുതുതൂ തുതു തുതുതൂ തൂതു
തുതുതൂ തുതു തുതുതൂ തൂതു
നേരെല്ലാം പോയിമറഞ്ഞേ ..
കാലം കലികാലമറിഞ്ഞേ...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manathe kanalali

Additional Info

അനുബന്ധവർത്തമാനം