ഇൻഷാ അള്ളാ

(M)ഇൻഷാ അള്ളാ ഈ മണ്ണിലുണ്ടായതെല്ലാം നിനക്കുള്ള പങ്കല്ലയോ.......

(F)തട്ടമിട്ട് പച്ചച്ചുട്ടിയിട്ട് ആഹാ
മണവാട്ടി നീ വാ വാ
തൊപ്പി വെച്ച് ഷെർവാണിയിട്ട്..
മണവാളൻ വരുമല്ലോ

(Ch)തട്ടമിട്ട് പച്ചച്ചൂട്ടിയിട്ട്..
മണവാട്ടി നീ വാ വാ
തൊപ്പി വെച്ച് ഷെർവാണിയിട്ട്..
മണവാളൻ വരുമല്ലോ

(M)ഹേ സുബർക്കത്തിൽ വിരിഞ്ഞൊരു
തനിത്തങ്ക പളുങ്കല്ലേ നീ

(M)കനവിൽ കണ്ട നിനവിൽ പൂത്ത പൂവേ (F)വരവായ് നെഞ്ചിൽ മെഹറും കൊണ്ട് മാരൻ (M..ഇൻഷാ അള്ളാ...)

(F)ചന്ദനവും ഊറും ജവാദും നിൻ
ആഹാ കവിളോരം പൂശുമ്പോൾ
(F. Ch)മാരനവൻ മണവാളനവൻ
കളിയാക്കി കൊഞ്ചുമ്പോൾ

(F. Ch)ചന്ദനവും നൂറും ജവാദും നിൻ കവിളോരം പൂശുമ്പോൾ..
മാരനവൻ മണവാളനവൻ
കളിയാക്കി കൊഞ്ചുമ്പോൾ
(M)ഹേയ് മണവറക്കകത്തേറും ഒമർ ഖയാം കെസ്സിനുറുമി
(F)മനസ്സിൽ മേഞ്ഞ മനസ്സിൻ മൻസിൽ നിങ്ങൾ
​​​​​​​(M)അഹദോൻ നൽകും അഖിലം എന്നുമെന്നും (M)ഇൻഷാ അള്ളാ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Insha Allah

Additional Info

Year: 
2010

അനുബന്ധവർത്തമാനം