കാട്ടിലെ രാജാവേ

ഓഹോഹോ....
കാട്ടിലെ രാജാവേ - കൊടും
കാട്ടിലെ രാജാവേ
കോട്ടകളില്ലാത്ത കൊട്ടാരമില്ലാത്ത
കോത്താഴത്തിലെ രാജാവേ
രാജാവേ രാജാവേ
കോത്താഴത്തിലെ രാജാവേ

തിരുമുല്‍ക്കാഴ്ചയായ് ഞങ്ങള്‍
അങ്ങേയ്ക്കൊരു വീരശൃംഖല നല്‍കാം
വീരശൃംഖല നല്‍കാം - ഒരു
വീരശൃംഖല നല്‍കും
കാട്ടിലെ രാജാവേ - കൊടും
കാട്ടിലെ രാജാവേ

നൂറുനൂറു വീരന്മാരെ ദൂതന്മാരാക്കിയ
നേതാക്കന്മാരുടെ നേതാവല്ലേ
വീരശൃംഖല മാത്രം പോരാ
വീരാളിപ്പട്ടും കൊടുക്കേണം
കൊടുക്കേണം കൊടുക്കേണം
വീരാളിപ്പട്ടും കൊടുക്കേണം
കാട്ടിലെ രാജാവേ - കൊടും
കാട്ടിലെ രാജാവേ

നൂറുനൂറു പാവങ്ങളെ കൊള്ളക്കാരാക്കിയ
നായകന്മാരുടെ നായകനല്ലേ
സാക്ഷിപത്രങ്ങള്‍ വേറെ വേണം
സര്‍ക്കാര്‍ കാവലു നില്‍ക്കേണം
നില്‍ക്കേണം നില്‍ക്കേണം സര്‍ക്കാര്‍
കാവലു നില്‍ക്കേണം

കാട്ടിലെ രാജാവേ - കൊടും
കാട്ടിലെ രാജാവേ
കോട്ടകളില്ലാത്ത കൊട്ടാരമില്ലാത്ത
കോത്താഴത്തിലെ രാജാവേ
തിരുമുല്‍ക്കാഴ്ചയായ് ഞങ്ങള്‍
അങ്ങേയ്ക്കൊരു വീരശൃംഖല നല്‍കാം
വീരശൃംഖല നല്‍കാം
കാട്ടിലെ രാജാവേ - കൊടും
കാട്ടിലെ രാജാവേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaattile rajave

Additional Info

Year: 
1978

അനുബന്ധവർത്തമാനം