വസന്തത്തിന്‍ തേരില്‍

വസന്തത്തിന്‍ തേരില്‍ പൗര്‍ണ്ണമിപോലെ
വന്നൂ ഞങ്ങളീ
മരുഭൂവില്‍ കുളിര്‍ പേറി ജീവന്‍ ചൂടിടുവാന്‍
മോഹങ്ങള്‍ ഞങ്ങള്‍ ചാരുപുഷ്പലതയാക്കും
(വസന്തത്തിന്‍..)

യാമമാരുതന്‍ താരാട്ടിടും താരങ്ങളപ്പോൽ
ശ്യാമനീലിമ പൂവിട്ടിടും പൂന്തിങ്കളിന്‍ പ്രകാശനടയില്‍
വീറോടെ ആടിപ്പാടി ഓടിവന്നല്ലോ
തേന്‍ചോരും ജീവിതത്തെ ചിത്രമാക്കീടാന്‍
ആനയുമായി കുതിരയുമായി അമ്പാരിയുമായി
ജീവന്റെ ചലനം പാരിലാകെനിറച്ചീടും
(വസന്തത്തിന്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasanthathin theril

Additional Info

Year: 
1978