കാലത്തെ ജയിക്കുവാൻ

കാലത്തെ ജയിക്കുവാൻ കാളിയനുഗ്രഹിക്കേ

കാവ്യസൗഭഗം പൂത്ത കാളിദാസൻ
കാലത്തെ ജയിക്കുവാൻ കാളിയനുഗ്രഹിക്കേ
കാവ്യസൗഭഗം പൂത്ത കാളിദാസൻ
അന്നുപോയൊരു പർണ്ണശാല കെട്ടുന്നു സ്വന്തം
അന്തരംഗത്തിൽ നിത്യം തപസ്സു ചെയ്യാൻ

ശാന്തിതൻ ദർഭപൂത്ത കാനനം കണ്വമുനി-
ക്കന്നു നൽകി മഹാകവി കാളിദാസൻ
മരവുരിക്കച്ചയിൽ നിന്നും ശകുന്തളയാം
യൗവനപുളത്തിന്റെ ലഹരിയേയും
കാലത്തെ ജയിക്കുവാൻ കാളിയനുഗ്രഹിക്കേ
കാവ്യസൗഭഗം പൂത്ത കാളിദാസൻ

താരികൾ അഴകൊത്ത് ആ വിധിനത്തിൽ പൂത്ത
വാരേഴും വനജ്യോത്സ്നയുടെ മനസ്സിൽ
എന്തെല്ലാം മോഹങ്ങൾ ചിത്രശലഭങ്ങളായി
സിന്ദൂരച്ചിറകിൻമേൽ പറന്നുവന്നു
കാലത്തെ ജയിക്കുവാൻ കാളിയനുഗ്രഹിക്കേ
കാവ്യസൗഭഗം പൂത്ത കാളിദാസൻ

അനസൂയ പ്രിയംവദ ഒളിയമ്പാൽ ഓമലാളെ
കവിളത്ത് രുചിരപ്പൂകുങ്കുമം ചാർത്തി
മാലിനിയോളങ്ങൾ പെൺമണിക്ക് കുളിരിന്റെ ചാമരം വീശി നിന്നു കരൾത്തടത്തിൽ
കാലത്തെ ജയിക്കുവാൻ കാളിയനുഗ്രഹിക്കേ
കാവ്യസൗഭഗം പൂത്ത കാളിദാസൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalathe jayikkuvaan

Additional Info

അനുബന്ധവർത്തമാനം