അകലേ നിഴലായ്

അകലെ നിഴലായ് അലിയും കിളിയേ
സ്നേഹസന്ധ്യകൾ ശ്രുതി ചേർക്കും ജീവനിൽ
ഓർമ്മയായ് ഇന്നു നിൻ വിരഹം തേങ്ങലായ്  (അകലെ)

ആരതിയോടെ എതിരേൽക്കാം 
അമൃതം പകരാം ചുണ്ടിൽ ഞാൻ
ഈ രസമണയും വഴികളിലെന്നും
കാർത്തിക വിളക്കുകൾ കൊളുത്തി വെക്കാം
ഉഷസ്സില്‍ നീയും നവവധുവല്ലേ
ഉയിരില്‍ പുളകം നിറയുകയല്ലേ
പറയൂ നമ്മൾ ഒന്നല്ലേ
അകലെ നിഴലായ് അലിയും കിളിയേ 

ആ ... ആ... 

ആവണിക്കാറ്റായ് തളിർമെയ് തഴുകാം
അരികിൽ തുണയായ് കൈകോർത്തിടാം
ജീവനമന്ത്രം മിഴികളിലെഴുതാം
ജന്മാന്തരങ്ങളിൽ തണലായിടാം
ഇതൾ വിരിയുന്നൂ പ്രണയവസന്തം
അതിലൊഴുകുന്നൂ സുരഭിലഗന്ധം
ഇതിലേ ഇതിലേ എന്നഴകേ

അകലെ നിഴലായ് അലിയും കിളിയേ
സ്നേഹസന്ധ്യകൾ ശ്രുതി ചേർക്കും ജീവനിൽ
ഓർമ്മയായ് ഇന്നു നിൻ വിരഹം തേങ്ങലായ്  (അകലെ)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akale Nizhalaay

Additional Info

Year: 
1996

അനുബന്ധവർത്തമാനം