കിളിയേ
കിളിയേ കിളിയേ കാതരമിഴിയേ
ചിറകാലുയരാൻ താമസമെന്തേ
വാനമകലേ..
അതു നീന്തി നീന്തി നീങ്ങുവാനായ്
ഓർത്തു വെറുതേ..
തളരുന്നതെന്തിനിന്നു കിളിയേ..
പടവുകൾ കാൺകേ കാലിടറുന്നോ
നേരു മറന്നോ..
ചിറകിനു ഭാരം കൂടി വിചാരം
ഏറി വരുന്നോ..
വീഴാതെ താഴാതകലേ..
പാറുന്നു പല പല കിളികൾ മേലേ
തീരാതെ തീരാതകമേ..
കടലെന്നപോലെയാളുന്നുണ്ടേ...
പിറകിലെ ദൂരം വളരെയിതെന്നാൽ
മുന്നിലുമേറേ..
ഇനിയുമുയർന്നീ വാനിടമാകെ
അലയുകവേണ്ടേ..
ഇതിലേ താനേ നീങ്ങിടാം..
നീ..
ഉണരൂ വേഗം നേരമായ്..
ഏകാകിയായ്..
കിളിയേ കിളിയേ കാതരമിഴിയേ
ചിറകാലുയരാൻ താമസമെന്തേ
വാനമകലേ..
അതു നീന്തി നീന്തി നീങ്ങുവാനായ്
ഓർത്തു വെറുതേ..
തളരുന്നതെന്തിനിന്നു
കിളിയേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kiliye
Additional Info
Year:
2017
ഗാനശാഖ: