ചിത്രശലഭമേ ചിത്രശലഭമേ

ചിത്രശലഭമേ ചിത്രശലഭമേ
എത്ര രാത്രികള്‍ നിന്നെ തേടി
ഉറക്കമൊഴിച്ചൂ ഞാന്‍
ഈ വസന്തമെടുത്തു വിടര്‍ത്തിയ
പൂവിന്‍ ഹൃദയമിതാ
മണിവീണ മീട്ടും മധുപനു നീട്ടിയ
പാനപാത്രമിതാ
(ചിത്രശലഭമേ..)

നീയൊരിക്കല്‍ വിരുന്നു വന്നൊരു
നീലപ്പൂങ്കാവില്‍ ഞാനുറങ്ങും
വള്ളിക്കുടിലില്‍ വാതില്‍ തുറന്നാട്ടേ
ഈ വിരിച്ച കിടക്കയിലിത്തിരി
നേരമിരുന്നാട്ടേ
ഈ മാതളപ്പൂ നല്‍കും പൂമ്പൊടി
വാരിയണിഞ്ഞാട്ടേ
(ചിത്രശലഭമേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info