പവനരച്ചെഴുതുന്നു (F)

സൂര്യോദയം തങ്ക സൂര്യോദയം
സൂര്യോദയം
ആ..ആ.ആ.ആ..
സാ  സാ പാ പാ സാ  സാ പാ പാ സാ സാ...
സരിഗമപാ പാ ധ ധ  പ  മ മ പാ
ധ നി സാ സനിധപ സനിധപ മഗരിസാ
സരിഗമപാ പാ ധ ധ  പ  മ മ പാ
ധ നി സാ സനിധപ സനിധപ മഗരിസാ

പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം (2)
പകലകം പൊരുളിന്റെ ശ്രീ രാജധാനി
ഹരിത കമ്പളം നീർത്തി വരവേൽപ്പിനായ്
ഇതിലേ ഇതിലേ വരൂ
സാമഗാന വീണ മീട്ടിയഴകേ ( പവന ... )

സരിഗമപധനിസ സാ സാ
ഗരിസരി ഗരിസരി സരിസനി ധമപമ
ഗരിസരി സസരിസ സരിസനി ധപമപാ
ഗരിസരി സനിധപ സനിധപ മഗരിസാ

സരിഗമപധനിസ സാ സാ
ഗരിസരി ധനിസരി സരിസനി ധമപമ
ഗരിസരി സസരിസ സരിസനി ധപമപാ
ഗരിസരി സനിധപ സനിധപ മഗരിസാ

തിരുക്കുറൾ പുകൾ പാടി കിളികുലമിളകുന്നു (2)
ഹൃദയങ്ങൾ തൊഴു കയ്യിൽ ഗായത്രിയുതിരുന്നു (2)
ചിലപ്പതികാരം ചിതറുന്ന വാനിൽ ഇല കണമേ നിൻ ഭരതവും പാട്ടും (2)
അകലേ അകലേ കൊലു വെച്ചുഴിഞ്ഞു തൈ പിറന്ന പൊങ്കൽ... ( പവന... )

പുഴയൊരു പൂണൂലായ് മലകളെ പുണരുമ്പോൾ (2)
ഉപനയനം ചെയ്യും ഉഷസ്സിനു കൌമാരം (2)
ജല സാധകം വിൺ ഗംഗയിലാടാൻ
സരിഗമ പോലും സ്വയമുണരുന്നു (2)
പകരൂ പകരൂ പനിനീർ കുടഞ്ഞു മേഘ ദൂതു തുടരൂ ( പവന.. )

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Pavanarachezhuthunnu (F)

Additional Info

അനുബന്ധവർത്തമാനം