രാസനിലാവിനു താരുണ്യം

ബന്ധുരേ...ബന്ധുരേ
രാസനിലാവിനു താരുണ്യം
രാവിനു മായിക ഭാവം (2)
മന്ദാകിനിയിൽ അപ്സര നർത്തന മോഹന
രാഗ തരംഗങ്ങൾ
നിൻ മിഴിയിണയിൽ ഇതു വരെ ഞാൻ
കാണാത്ത മാസ്മര ലോകം ( രാസ...)
യുഗാന്തരങ്ങളിലൂടേ നാം
ഒഴുകുകയാണനുരാഗികളായി (2)
ഋതുസംക്രാന്തിയിലൂടെ നാം
തേടിയതാണീ‍ നിമിഷങ്ങൾ
ഇന്നെൻ നിനവിനു മാധുര്യം
പകൽകിനാവിനു താളം (രാസ..)

ജീവിതോത്സവമായി എൻ
ശരകൂടങ്ങൾ പൂക്കളമായ് (2)
നെഞ്ചിലെ അഗ്നികണങ്ങൾ
മണിമന്ദാരത്തിലെ മധുകണമായ്
ഇന്നെൻ മൊഴിയിൽ നീഹാരം
കരളിൽ സ്വപ്നാരാമം (രാസ...)

Raasanilavini - Paadheyam