ഏതോ ഒരു പൊൻ കിനാവായ്

ഏതോ പൊന്‍കിനാവായ് നീയകന്നല്ലോ
എന്റെ പൈങ്കിളി പെണ്ണേ (2)
പ്രണയമല്ലി പൂവിരിഞ്ഞൊരു കരയില്‍
ഞാനിന്നേകനായ് (2)
(ഏതോ പൊന്‍കിനാവായ് ..)


മാനസം കേണൂ എങ്ങു പോയി നീ
ഓമലാളെ കാത്തിരിക്കും തോഴനാരുണ്ട് (2)
തുളുമ്പും പ്രിയന്റെ മിഴിതുമ്പില്‍
സഖീ‍ നിന്‍ വിഷാദം അലിഞ്ഞല്ലോ
(ഏതോ പൊന്‍കിനാവായ് ..)

ഓഹോഹോ..ഓഹോഹോ..ഓഹോഹോ..
പാതിരാകാറ്റില്‍ മൂളിയെത്തുന്നു
പാവമേതോ പെണ്‍കിളി തന്‍ തേങ്ങലിന്‍ നാദം (2)
വിമൂകം വിതുമ്പും കിനാവേ നീ
മയങ്ങൂ നിശീഥം പൊലിഞ്ഞല്ലോ
(ഏതോ പൊന്‍കിനാവായ് ..)


 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
etho oru pon kinavi

Additional Info

അനുബന്ധവർത്തമാനം