ഹൃദയം ദേവാലയം

ഹൃദയം ദേവാലയം
പോയ വസന്തം നിറമാല ചാർത്തും ആരണ്യ ദേവാലയം
മാനവ ഹൃദയം ദേവാലയം

ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ടു നടക്കാറുണ്ടിവിടെ
സ്വപ്നങ്ങൾ ആഘോഷം നടത്താറുണ്ടിവിടെ
മോഹങ്ങളും മോഹ ഭംഗങ്ങളും ചേർന്ന്
കഥകളിയാടാറുണ്ടിവിടെ ചിന്തകൾ
സപ്താഹം ചൊല്ലാറുണ്ടിവിടെ
മുറജപമില്ലാത്ത കൊടിമരമില്ലാത്ത
പുണ്യ മഹാക്ഷേത്രം മാനവ ഹൃദയം ദേവാലയം

വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെ
അഭിഷേകം കഴിക്കാറുണ്ടിവിടെ
ദു:ഖങ്ങൾ മുഴുക്കാപ്പു ചാർത്താറുണ്ടിവിടെ
മേൽശാന്തിയില്ലാതെ മന്ത്രങ്ങൾ ചൊല്ലാതെ
കലശങ്ങളാടാറുണ്ടിവിടെ ഓർമ്മകൾ
ശീവേലി കൂടാറുണ്ടിവിടെ
നടപ്പന്തലില്ലാത്ത തിടപ്പള്ളിയില്ലാത്ത
പഴയ ഗുഹാക്ഷേത്രം മാനവ
ഹൃദയം ദേവാലയം