ഒരു യാത്രാമൊഴിയോടെ

ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ (2)
ഒരു പാവം കനൽ മേഘം
മിഴി വാർക്കും മഴയിലെ സൂര്യനായ്
അറിയുന്നുവോ മഞ്ഞിൻ നേർത്ത മൌനമേ (ഒരു..)

ഒരു തൂവൽ ചില്ല കൊണ്ടു ഞാൻ
എഴുതി നിൻ ഭാഗ്യ ജാതകം
ഒരു വാക്കിൻ പൂർണ്ണ ചന്ദ്രനെ
കാണാൻ നിൻ കൺ മറന്നു പോയ് (ഒരു തൂവൽ..)
ഒരു മനസ്സിലെ മർമ്മരം തരാം
തിരിയേ നീ പോരുമോ (2)
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ

ഒരു വേനൽ കാറ്റിന്നലെ
വെറുതേ നാം വേർപിരിഞ്ഞു പോയി
ഒടുവിൽ നാം ഒന്നു ചേർന്നതീ
തണുവോലും തേൻ തടാകത്തിൽ ( ഒരു വേനൽ..)
ഇനിയൊരു ജന ഭേരിയായ് വരാം
ഈ ജന്മം മാത്രമായ് (2)
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ
ഒരു പാവം കനൽ മേഘം
മിഴി വാർക്കും മഴയിലെ സൂര്യനായ്
അറിയുന്നുവോ മഞ്ഞിൻ നേർത്ത മൌനമേ
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ

മറക്കില്ല മനസ്സിന്റെ മുറിവിൽ നിന്നുരുകുന്ന
പ്രണയത്തിൻ മഴവില്ലു ഞാൻ
മരണത്തിൻ മടിയിലെ കുറുകുന്ന കലഹത്തിൻ
തണുക്കുന്ന മഴപക്ഷി ഞാൻ
കാത്തിരിക്കാം കാത്തിരിക്കാം
നൂറു കാതര ജന്മം ഞാൻ

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)

Additional Info