കുതുകമീ ലതകളില്‍

ലല്ലലലല്ലാ...ലല്ലലലല്ലാ..
കുതുകമീ ലതകളില്‍ പൂവായ് മലർക്കാവായ്
മഹിയിതാര്‍ന്നമാനന്ദമേകാന്‍ - ആഹഹഹ
പ്രശാന്ത സുമഭൂവായ്
കുതുകമീ ലതകളില്‍ പൂവായ് 

ആഹഹഹ...
ഭാസുരമാമൊലിയാലെ - മഹി
കാണുക പൊന്മതി പോലെ 
ആ മലർസുമമേ പ്രേമദമുദമേ 
സുരഭില പുതുപൂ ലോകം - ആഹാ
ഉല്ലാസ നവലോകം - എന്നും
നിന്നാവിലിതുമായാതെ
(കുതുകമീ..)

ഈ മോഹനനിമിഷം മാദകമാമേ മധുപോലെ
നവസൌഭാഗ്യം വരവായ് - വാസന്തകാലമായ്
കുയില്‍ ഹാ പാടവേ - മയില്‍ നിന്നാടവേ
ലോകപിതാവില്‍ തിരുകൃപയാലേ
ജീവനേതുമേ ഉളവായതിനാല്‍
എല്ലാം ത്യജിച്ച ദേവന്‍ പദമേ... 
വാഴ്ത്തുക നമുക്കിനി മേലെ - ഗതി
വാഴ്ത്തുക നമുക്കിനി മേലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuthukamee lathakalil

Additional Info

Year: 
1953