തുമ്പിക്കല്ല്യാണത്തിനു

തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ തുമ്പികളിൽ
തുമ്പക്കൊടിയഴകുള്ളവളാരോ (2)
കുന്നിമണി തേരിൽ വരും ചെക്കനെയും കൂട്ടരേയും വരവേൽക്കാൻ നിൽക്കുന്നവരാണേ

അമ്പാടിക്കണി മുത്തേ പൂക്കണി മുത്തേ
മിണ്ടിപോയാൽ എന്തേ കോപം
മാനത്തെ മഴവില്ലിൻ നെഞ്ചിലുമില്ലേ
മഴയായ് തൂകും മിന്നൽ കോപം
മിണ്ടാൻ കൊതിച്ചതെല്ലാം മറന്നുവൊ (തുമ്പി..)

നാളെല്ലാം നോക്കും
നാലാളെ കൂട്ടും
നാടോടികാറ്റായ് വന്നെത്തും ഞാൻ
മണവാട്ടിപ്പെണ്ണേ നിന്നെ കാണാൻ
പുതുമോടിപ്പെണ്ണായ് അതിരാണിക്കാവിൽ
കുപ്പിവള കൈ നീ‍ട്ടും
കുടമാറ്റം കാണാം തിറയാട്ടം കൂടാം
മംഗല്യ തിടമ്പൊരുക്കാം
എൻ മനസ്സിലോ കല്യാണ രാമായണം
പൂ വിളിച്ചു പോയ് മാംഗല്യ തൂവൽ തുമ്പീ
തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ തുമ്പികളിൽ
തുമ്പക്കൊടിയഴകുള്ളവളാരോ

പെണ്ണായാൽ സീതയെ പോൽ മുട്ടോളം മുടി വേണം
മുടി മേലേ പൂ വേണം
ആണായാലോ നല്ലവനായ് വാഴേണം ശ്രീരാമനെ പോലെയാകേണം

മുത്താര പൊന്നിൽ താലി പണിയിക്കും മാലയൊരുക്കും
പൊന്മാല പൂവിൽ താലി ചരടിന്മേൽ കുഞ്ഞി കുരുക്കിട്ട്
കരളാകും മാനെ കെട്ടിയിടാമോ
ഈ ചിരുതേവിപ്പെണ്ണിനെ കെട്ടിയിടാമോ
മലയോരം പൂത്തോ കുരലാരം കേട്ടൊ
തിരിയിട്ടു കൽ വിളക്കിൽ
കുടവട്ട തിങ്കൾ കുടയാട്ടം നാളേ
തെളിമാനം വീടാക്കാം
എൻ മനസ്സിലോ കല്യാണ രാമായണം
പൂ വിളിച്ചു പോയ് മാംഗല്യ തൂവൽ തുമ്പീ
തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ തുമ്പികളിൽ
തുമ്പക്കൊടിയഴകുള്ളവളാരോ