കരിമണ്ണൂരൊരു ഭൂതത്താനുടെ

കരിമണ്ണൂരൊരു ഭൂതത്താനുടെ
ഭൂതപ്പൂട പറിച്ചൊരുവന്‍(2)
കിളിയുടെ കണ്ണും തൊലിയും കാലും
നരിയുടെ മൂക്കും പല്ലും നഖവും
നെയ്യില്‍ തീണ്ടി ഭുജിച്ചു വളര്‍ന്നൊരു 
മന്ത്രത്താന്‍

തിത്താകൃത തരികിട തകധിമി
ആനക്കൊമ്പില്‍ തീര്‍ത്തവളേ
മുത്താരമ്പിളി പൊന്നും തേനും
കട്ടുകുടിച്ചു വളര്‍ന്നവളേ

മന്ത്രത്താനുടെ മകളേ അഭിരാമീ 
നിന്റെ കൂടോത്രപ്പുഴ 
നാഗത്താനെ കുഴലുവിളിച്ചും 
നൂറുകൊടുത്തും പാടിയുണര്‍ത്താന്‍
അമ്പോറ്റിപ്പുഴ നീന്തീം ചാടീം വന്നൂ ഞാന്‍ 
(കരിമണ്ണൂരൊരു)

കണ്ണും കണ്ണുമിടഞ്ഞു അവളുടെ 
മെയ്യില്‍ നാഗമിഴഞ്ഞു
മന്ത്രമുണര്‍ന്നവനെത്തും മുന്‍പേ
കൂടെപ്പോരെടി പെണ്ണേ

കണ്ണാടിപ്പൂമ്പുഴ നീന്തി നോക്കി 
പിന്നില്‍ മന്ത്രത്താന്‍
ആനകേറാമല ചാടി നോക്കി 
പിന്നേം മന്ത്രത്താന്‍
കണ്ണാടിപ്പൂമ്പുഴ നീന്തി നോക്കി 
പിന്നില്‍ മന്ത്രത്താന്‍
ആനകേറാമല ചാടി നോക്കി 
പിന്നേം മന്ത്രത്താന്‍
തെക്കും വടക്കും നെട്ടോട്ടമോടി
മേക്കും കിഴക്കും ചാടിമറിഞ്ഞ്(2)
പാടി കിതച്ചോടിയെത്തുന്ന നേരത്ത്
ഓമനപ്പെണ്ണൊരു പൂതമായി
ആ നാഗത്തിരുവടി തെയ്യമായി
(കരിമണ്ണൂരൊരു)

Karivannur - Vazhiyora Kazhchakal