രാജാവു നാടു നീങ്ങി

രാജാവു നാടു നീങ്ങി

പ്രജകൾ രാജ്യഭാരം ഏറ്റു വാങ്ങി
കൊടിയടയാളങ്ങൾ മാറി
നാട്ടിൽ ജനകീയഭരണമായി രാമാ
(രാജാവു....)

കോട്ടകൊത്തളങ്ങളും കോവിലകങ്ങളും
കോടതി കച്ചേരിപ്പുരകളാ‍യി
അരമനയ്ക്കുള്ളിലെ അന്തപ്പുരം പോലും
ആതുരശുശ്രൂഷാകേന്ദ്രമായീ
ആറാട്ടുമുണ്ടനും ഹേ
പാറാവുകാരനും ഹോ
ആറാട്ടുമുണ്ടനും  പാറാവുകാരനും
ആട്ടക്കളങ്ങളിൽ താരമായ് രാമാ..
(രാജാവു....)

ആയുധപ്പുരകളും പണ്ടകശാലയും
ആദ്യത്തെ സർവാണി സത്രമായി
ചാവേറും കാലാളും പീരങ്കിയും പോയി
കൂലിപ്പട്ടാളത്തിൽ പേരെഴുതി
ആലവട്ടങ്ങളും ഹേ
വെഞ്ചാമരങ്ങളും ഹോ
ആത്തിരി ചന്തയിൽ ലേലമായി രാമാ
(രാജാവു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rajavu nadu neengi

Additional Info

Year: 
1980