മഞ്ജുതര..

മഞ്ജുതര ശ്രീലതികാഗൃഹത്തില്‍  എന്‍ കഞ്ജലോചനാ നിന്നെ കാത്തിരിപ്പൂ ഞാന്‍ കാത്തിരിപ്പൂ(2) വന്നണയാനെന്തേ വൈകുന്നു നീ എന്തേ എന്നെ മറന്നുവോ കണ്ണാ നിനക്കെന്നെ മറക്കുവാനാമോ മഞ്ജുതര ശ്രീലതികാഗൃഹത്തില്‍  എന്‍ കഞ്ജലോചനാ നിന്നെ കാത്തിരിപ്പൂ ഞാന്‍ കാത്തിരിപ്പൂ മണമുള്ള തിരിയിട്ടു കുടമുല്ലമലരുകള്‍ വിളക്കുവെച്ചൂ അന്തിവിളക്കുവെച്ചു വരുമവന്‍ വരുമെന്നു മധുരമര്‍മ്മരങ്ങളായ്(2) അരുമയായ് ഒരു കാറ്റു തഴുകിയോതി(2) വരുവാനിനിയും വൈകരുതേ‍  ഈ കരുണതന്‍ മണിമുകിലേ(2) മഞ്ജുതര ശ്രീലതികാഗൃഹത്തില്‍  എന്‍ കഞ്ജലോചനാ നിന്നെ കാത്തിരിപ്പൂ ഞാന്‍ കാത്തിരിപ്പൂ ഒരുവരുമറിയാതെ അവന്‍ വന്നു പുണര്‍ന്നുവോ  കടമ്പുകളേ ആകെ തളിര്‍ത്തതെന്തേ പരിഭവം നടിച്ചെങ്ങോ മറഞ്ഞു നീയിരുന്നാലും ഒരു പുല്ലാങ്കുഴല്‍പ്പാ‍ട്ടായൊഴുകിവരും അണയാനിനിയും വൈകരുതേ  നീ കനിവിന്റെ യമുനയല്ലേ നീ കനിവിന്റെ യമുനയല്ലേ നീ കനിവിന്റെ യമുനയല്ലേ മഞ്ജുതര ശ്രീലതികാഗൃഹത്തില്‍  എന്‍ കഞ്ജലോചനാ നിന്നെ കാത്തിരിപ്പൂ ഞാന്‍ കാത്തിരിപ്പൂ വന്നണയാനെന്തേ വൈകുന്നു നീ എന്തേ എന്നെ മറന്നുവോ കണ്ണാ നിനക്കെന്നെ മറക്കുവാനാമോ മഞ്ജുതര ശ്രീലതികാഗൃഹത്തില്‍  എന്‍ കഞ്ജലോചനാ നിന്നെ കാത്തിരിപ്പൂ ഞാന്‍ കാത്തിരിപ്പൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjuthara..

Additional Info

അനുബന്ധവർത്തമാനം