പാടുപെട്ടു പാടങ്ങളില്‍ (1)

 

പാടുപെട്ടു പാടങ്ങളില്‍ പണിയെടുക്കും പാവങ്ങള്‍ക്കു
പട്ടിണിക്കു ചീട്ടുചെന്നാല്‍ ശരിയോ തെറ്റോ (2)
പ്രേമമെന്ന പേരു ചൊല്ലി മാനമുള്ള പെണ്ണുങ്ങളെ
പെരുവഴിയില്‍ തള്ളുവതു ശരിയോ തെറ്റോ (2)

വേര്‍പ്പൊഴുക്കി വേണ്ടപോലെ വേല ചെയ്തു പിന്നെ കൂലി
വേണമെന്നു ചൊല്ലുവതും ശരിയോ തെറ്റോ (2)
വേലചെയ്തിടാതെ വീടുകാവലായിരുന്നു ചോറു
മൂക്കു മുട്ടെത്തിന്നുവതു ശരിയോ തെറ്റോ 

കള്ളടിച്ചു പള്ള വീര്‍ത്തു കണ്ടമാനം കഴിയുന്നവന്‍
കാശില്ലാതെ കഷ്ടപ്പെട്ടാല്‍ ശരിയോ തെറ്റോ (2)
നെഞ്ചിലോ വിഷം നിറച്ചു പഞ്ചസാരവാക്കുരച്ചു
വഞ്ചനകള്‍ ചെയ്യുവതു ശരിയോ തെറ്റോ

അവന്റെ ബുദ്ധി എന്റെ ശക്തി നിന്റെ യുക്തിയൊന്നു പോലെ
ആകണമെന്നോതുവതു ശരിയോ തെറ്റോ (2)
സ്വാര്‍ത്ഥപരമായി പരമാര്‍ത്ഥതവെടിഞ്ഞു പണം
ചേര്‍ത്തു ചേര്‍ത്തു വയ്ക്കുവതു ശരിയോ തെറ്റോ

കണ്ണില്ലാതെ കയ്യില്ലാതെ കണ്ണില്‍കാണും യാചകരില്‍
കനിവില്ലാതെ കഴിയുവതു ശരിയോ തെറ്റോ (2)
ഇപ്രപഞ്ചസൃഷ്ടിചെയ്തു രക്ഷശിക്ഷയേകുമീശന്‍
ഇല്ലയെന്നു ചൊല്ലുവതു ശരിയോ തെറ്റോ
ശരിയോ തെറ്റോ ശരിയോ തെറ്റോ
ശരിയോ തെറ്റോ ശരിയോ തെറ്റോ
ശരിയോ തെറ്റോ ശരിയോ തെറ്റോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paadu pettu paadangalil

Additional Info

Year: 
1953

അനുബന്ധവർത്തമാനം