കണ്ണിനും കണ്ണാടിക്കും

കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു
കസ്തൂരി മറുകുള്ള വർണ്ണക്കിളീ
മാറത്തു കൊടിയുള്ള പെരുന്നാൾ പൂമ്പിറ പോലെ
മാനത്തു വളരേണ്ട സ്വർണ്ണക്കിളീ - നീ സ്വർണ്ണക്കിളീ

പഞ്ചാര പന്തലുള്ള ഖൽബിന്റെ പൂമുഖത്ത്
പുന്നാര പൂവള്ളി പടരും പോലെ
സൂര്യപടത്തട്ടമിട്ട് പുഷ്പപാദസരമിട്ട്
സ്വർഗ്ഗത്തെ ഹൂറിയായ് നീ വളർന്നൂ - അത്
സ്വപ്നത്തിലെന്ന പോലെ നോക്കി നിന്നൂ
ഞാൻ നോക്കി നിന്നൂ [കണ്ണിനും.. ]

ചിന്തൂരപട്ടുടുത്ത ചിങ്കാരമൊട്ടിനുള്ളിൽ
മൊഞ്ചുള്ള യൌവനം നിറയും നാളിൽ (2)
പാതിപൂത്ത പുഞ്ചിരിയിൽ പീലി മിഴി കോണുകളിൽ
പ്രേമത്തിൻ പാനപാത്രം നീട്ടി നിന്നൂ - അത്
തീരാത്ത ദാഹവുമായ് നോക്കി നിന്നൂ
ഞാൻ നോക്കി നിന്നൂ [കണ്ണിനും.. ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4.5
Average: 4.5 (2 votes)
Kanninum Kannadikkum

Additional Info

അനുബന്ധവർത്തമാനം