അഴകേ ഹേഹേ അഴകേ

അഴകേ ഹേഹേ അഴകേ
അണയൂ മലരില്‍ മധുവാകാനായ്
ങ്ഹും മധുവായ് മലരില്‍ മധുവായ്
മധുവായ് മലരില്‍ മധുവായ്
നിറയാം ഇനിയെന്നും ഞാന്‍
അഴകേ ഹേഹേ അഴകേ
അണയൂ മലരില്‍ മധുവാകാനായ്

കതിര്‍ ചൂടും മോഹത്തിന്‍ നിറമാലിക
ചിറകേറും സ്വപ്നത്തിന്‍ നവമാലിക
തമ്മില്‍ നാം കൈമാറും നിറവേളകള്‍
പുളകത്തിന്‍ പുതുമേളകള്‍
അഴകേ ഹേഹേ അഴകേ
അണയൂ മലരില്‍ മധുവാകാനായ്

രഥമേറും രാഗത്തിന്‍ സുമമാലിക
തേനൂറും നാദത്തിന്‍ ലയവേദിക
കനവില്‍ നാം കാണുന്ന സുഖഭാവങ്ങള്‍
കനവില്‍ നാം കാണുന്ന സുഖഭാവങ്ങള്‍
ഹൃദയത്തിന്‍ നവശില്പങ്ങള്‍

അഴകേ ഹേഹേ അഴകേ
അണയൂ മലരില്‍ മധുവാകാനായ്
ങ്ഹും മധുവായ് മലരില്‍ മധുവായ്
മധുവായ് മലരില്‍ മധുവായ്
നിറയാം ഇനിയെന്നും ഞാന്‍
അഴകേ ഹേഹേ അഴകേ
അണയൂ മലരില്‍ മധുവാകാനായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Azhake hey hey azhake

Additional Info

Year: 
1985

അനുബന്ധവർത്തമാനം